തിരുവനന്തപുരം: അനന്തപുരിയിലെ പാത്രക്കുളമടക്കം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ എല്ലാ ഭൂമിയും തിരിച്ചുപിടിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാരസമിതി തീരുമാനിച്ചു. ആദ്യപടിയായി ഭൂമിയെ സംബന്ധിച്ച വിശദാംശങ്ങള്‍ ശേഖരിക്കുന്നതിന് എസ്‌റ്റേറ്റ് ഓഫീസറെ നിയോഗിക്കും. വിവിധ കോടതികളില്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം സംബന്ധിച്ച് നിലവിലുളള കേസുകളില്‍ ഹാജരാകാന്‍ മികച്ച അഭിഭാഷകരുടെ പാനല്‍ തയാറാക്കാനും ഉന്നതാധികാര സമിതി തീരുമാനമെടുത്തു.












