തൃശൂര്‍: ആറന്മുള വിഷയത്തില്‍ നിയമം മറികടന്ന് ഒന്നും ചെയ്യില്ലെന്നു കേന്ദ്ര പരിസ്ഥിതിമന്ത്രി പ്രകാശ് ജാവേഡേക്കര്‍ അറിയിച്ചു. കെജിഎസ് ഗ്രൂപ്പ് സുപ്രീം കോടതിയെ സമീപിക്കുന്നതെല്ലാം അതിന്റെ വഴിക്കു നടക്കും. ആറന്മുള വിഷയത്തില്‍ ജനങ്ങള്‍ക്കു യാതൊരു ആശങ്കയും വേണ്ടെന്നും നിയമം ലംഘിച്ച് ഒന്നും നടക്കില്ലെന്നും കേന്ദ്രമന്ത്രി ബിജെപി നേതാക്കള്‍ക്ക് ഉറപ്പുനല്‍കി. തൃശൂര്‍ രാമനിലയത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരനാണ് ആറന്മുള-ഗാഡ്ഗില്‍ വിഷയങ്ങളില്‍ ജനങ്ങളുടെ ആശങ്കകള്‍ ദുരീകരിക്കണമെന്ന് അപേക്ഷ നല്‍കിയത്.
മാധവ് ഗാഡ്ഗില്‍-കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ നടപ്പാക്കുംമുമ്പ് ജനങ്ങളുടെ ആശങ്കകള്‍ ദുരീകരിക്കുമെന്നു കേന്ദ്രമന്ത്രി ഉറപ്പുനല്‍കി. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ചു നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍, പി.കെ.കൃഷ്ണദാസ്, കെ.സുരേന്ദ്രന്‍, എ.നാഗേഷ്, അഡ്വ.ബി.ഗോപാലകൃഷ്ണന്‍, പി.ഗോപിനാഥ്, ഇ.എം.ചന്ദ്രന്‍, ഉല്ലാസ് ബാബു എന്നിവരും കേന്ദ്രമന്ത്രിയെ സന്ദര്‍ശിച്ചു. കേന്ദ്രമന്ത്രിയെ കണ്ടതിനുശേഷം ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരനാണു മാധ്യമങ്ങളോടു കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ അറിയിച്ചത്.
Discussion about this post