തിരുവനന്തപുരം: തിരുവനന്തപുരത്തെ ഡെപ്യൂട്ടി കളക്ടറായിരുന്ന പ്രസന്നകുമാറിന്റെ മരണം അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേസ് ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ അന്വേഷിക്കുമെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു. വി.എം. ശിവന്‍കുട്ടി എംഎല്‍എയുടെ സബ്മിഷനു മറുപടി പറയുകയായിരുന്നു അദ്ദേഹം. പ്രസന്നകുമാറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ പരാതി നല്കിയിരുന്നു.












