ന്യൂഡല്‍ഹി: ആന്ധ്രയിലെ കിഴക്കന്‍ ഗോദാവരി ജില്ലയില്‍ ഒഎന്‍ജിസി പൈപ്പ് ലൈനില്‍ അഗ്നിബാധയെ തുടര്‍ന്ന് മരിച്ച 14 പേരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും സഹായധനം പ്രഖ്യാപിച്ചു. മരിച്ചവരുടെ ആശ്രിതര്‍ക്ക് രണ്ടു ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നല്‍കാനാണ് തീരുമാനമായത്. അതിനിടെ സംഭവത്തെക്കുറിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ദര്‍മേന്ദ്ര പ്രദാന്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു.












