ശ്രീനഗര്‍: കാശ്മീരിലെ പ്രസിദ്ധമായ അമര്‍നാഥ് തീര്‍ത്ഥാടനം ആരംഭിച്ചു. ആദ്യ യാത്രാ സംഘം ബല്‍താല്‍ ബേസില്‍ നിന്നും ശനിയാഴ്ച രാവിലെയാണ് യാത്രതിരിച്ചു. മഞ്ഞുവീഴ്ച ശക്തമായതിനാല്‍ സ്ഥിരംവഴിയായ പഹല്‍ഗാം പാതയിലൂടെയുള്ള യാത്ര ഒഴിവാക്കിയിട്ടുണ്ട്. ഏതാനും ദിവസത്തിനകം ഈ പാത തുറക്കും. ജൂണ്‍ 30വരെ ബല്‍ത്താല്‍പാതയിലൂടെ തന്നെ യാത്രനടത്തേണ്ടിവരുമെന്നാണ് അമര്‍നാഥ് തീര്‍ത്ഥാടക ബോര്‍ഡുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിയത്.
Discussion about this post