Tuesday, June 23, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ഒമ്പതാം വാര്‍ഡിലെ മാനസിക രോഗികളെ മെന്റല്‍ ഹെല്‍ത്ത് സെന്ററിലേക്ക് മാറ്റും : മന്ത്രി വി.എസ്. ശിവകുമാര്‍

by Punnyabhumi Desk
Jun 30, 2014, 06:30 pm IST
in കേരളം

തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയുടെ ഒമ്പതാം വാര്‍ഡില്‍ പ്രവേശിപ്പിക്കപ്പെടുന്ന മാനസിക രോഗികളെ, 24 മണിക്കൂറിനകം പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. ഒമ്പതാം വാര്‍ഡിലുണ്ടായ അനിഷ്ട സംഭവത്തെത്തുടര്‍ന്ന്, കെ. മുരളീധരന്‍ എംഎല്‍എയുടെ സാന്നിധ്യത്തില്‍, മന്ത്രിയുടെ ചേംബറില്‍ വിളിച്ചുകൂട്ടിയ ഉന്നതതലയോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

എട്ട് സ്ത്രീകളും പതിമൂന്ന് പുരുഷന്മാരും ഉള്‍പ്പെടെ 21 മാനസിക രോഗികളാണ് ഇപ്പോള്‍ ഒമ്പതാം വാര്‍ഡിലുള്ളത്. ഇവരെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനുവേണ്ടി, സൈക്യാട്രിസ്റ്റിന്റെ സര്‍ട്ടിഫിക്കറ്റോടെ, വഞ്ചിയൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനും, സിറ്റി പോലീസ് കമ്മീഷണര്‍ക്കും, കന്റോണ്‍മെന്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കും അറിയിപ്പ് നല്‍കിക്കഴിഞ്ഞു; ഉടന്‍ മാറ്റും. ഇനി മുതല്‍, ഒമ്പതാം വാര്‍ഡില്‍ പ്രവേശിപ്പിക്കപ്പെടുന്ന മാനസികരോഗികളെ, നിരീക്ഷണത്തിനും രോഗനിര്‍ണ്ണയത്തിനുംശേഷം സൈക്യാട്രിസ്റ്റിന്റെ സര്‍ട്ടിഫിക്കറ്റോടെ, 24 മണിക്കൂറിനകം മജിസ്‌ട്രേറ്റിനുമുമ്പാകെ ഹാജരാക്കി മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റും. മാനസികരോഗികള്‍ തമ്മില്‍, സംഘര്‍ഷവും മറ്റ് അനിഷ്ട സംഭവങ്ങളും ആവര്‍ത്തിക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് ഇത്.

പോലീസാണ്, ഒമ്പതാം വാര്‍ഡിലേക്ക് രോഗികളെ എത്തിക്കാറുള്ളത്. തിങ്കളാഴ്ചയിലെ കണക്ക്പ്രകാരം 63 പുരുഷന്മാരും 31 സ്ത്രീകളും ഉള്‍പ്പെടെ, 94 പേര്‍ ഈ വാര്‍ഡിലുണ്ട്. 44 ആണ് ബെഡ് സ്‌ട്രെങ്ത്ത്. അസുഖം പൂര്‍ണ്ണമായും മാറിയ 15 സ്ത്രീകളും 5 പുരുഷന്മാരും ഉള്‍പ്പെടെ 20 പേര്‍ ഈ വാര്‍ഡിലുണ്ട്. ഇവര്‍ക്ക് ഉടന്‍ പുനരധിവാസ സൗകര്യം ലഭ്യമാക്കണമെന്ന് സാമൂഹ്യനീതി വകുപ്പിനെ അറിയിച്ചിട്ടുണ്ട്. സുഖംപ്രാപിക്കുന്ന രോഗികളെ, അതത് സമയങ്ങളില്‍ പുനരധിവസിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുവാന്‍ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തില്‍, ബന്ധപ്പെട്ട സംഘടനകളുടെയും സ്ഥാപനങ്ങളുടെയും യോഗം വിളിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ഒമ്പതാം വാര്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി മീറ്റിംഗ് ജൂലൈ 3 ന് രാവിലെ 11 മണിക്ക് ജനറല്‍ ആശുപത്രിയുടെ ടെലി മെഡിസിന്‍ ഹാളില്‍ നടക്കുമെന്നും യോഗത്തില്‍ അറിയിച്ചു. ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍, എഡിജിപി: പത്മകുമാര്‍, ഐജി: മനോജ് എബ്രഹാം, ലോ സെക്രട്ടറി: പ്രേമരാജ രാജേന്ദ്രപ്രസാദ്, ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. പി.കെ. ജമീല, ഡിഎംഒ: ഡോ. കെ.എം. സിറാബുദ്ദീന്‍, ഡിപിഎം: ഡോ. ബി. ഉണ്ണികൃഷ്ണന്‍, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ഫസീലത്ത് ബീവി, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എം.പി. സിന്ധു, ആര്‍എംഒ: ഡോ. സ്റ്റാന്‍ലി, പേരൂര്‍ക്കട മെന്റല്‍ ഹെല്‍ത്ത് സെന്റര്‍ സുപ്രണ്ട് ഡോ. ഷീലാ ജോസഫ്, ഡോ. പി.എസ്. ഇന്ദു തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ShareTweetSend

Related News

കേരളം

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

കേരളം

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

കേരളം

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Discussion about this post

പുതിയ വാർത്തകൾ

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

സി. രാധ നിര്യാതയായി

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

സില്‍വര്‍ ലൈന്‍ പദ്ധതിയുമായ ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies