തിരുവനന്തപുരം: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ പത്മരാജന്‍ ഷോര്‍ട്ട് ഫിലിം, ഡോക്യുമെന്ററി ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. സംവിധായകന്‍ പത്മരാജന്റെ നാമധേയത്തിലുളള പുരസ്‌കാരങ്ങള്‍ വിജയികള്‍ക്ക് സമ്മാനിക്കും. ജൂലൈ രണ്ട്, മൂന്ന്, നാല് തീയതികളില്‍ തിരുവനന്തപുരം കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന ഫെസ്റ്റിവലില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവയ്ക്ക് യഥാക്രമം 15,000, 10,000 5,000 എന്നിങ്ങനെ ക്യാഷ് പ്രൈസുകളും പത്മരാജന്റെ പേരിലുളള പുരസ്‌ക്കാരവും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്യും.












