ബാഗ്ദാദ്: ഇറാഖിലെ സംഘര്‍ഷമേഖലയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളി നഴ്‌സുമാര്‍ സുരക്ഷിതരാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇറാഖില്‍നിന്ന് ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ അഞ്ഞൂറോളം തൊഴിലാളികള്‍ക്ക് വിമാന ടിക്കറ്റ് നല്‍കി. ഇതിനിടെ തിക്രീത്തില്‍ നിന്നും മൊസൂളിലേക്ക് പോകാന്‍ നഴ്‌സുമാരോട് വിമതര്‍ ആവശ്യപ്പെട്ടു. അതേസമയം നഴ്‌സുമാര്‍ എന്തുചെയ്യണം എന്നതിനെ കുറിച്ച് ഇന്ത്യന്‍ എംബസി ഇതുവരെ തീരുമാനമൊന്നും അറിയിച്ചിട്ടില്ല. എന്നാല്‍ ഇറാഖില്‍ നഴ്‌സുമാരുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നഴ്‌സുമാരെ സൗജന്യമായി തിരികെ നാട്ടിലെത്തിക്കുന്ന കാര്യത്തിലാണ് പ്രഥമ പരിഗണനയെന്നും വിമാനത്താവളത്തിലെത്തിക്കുക അപ്രായോഗികമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഇന്ന് മുഖ്യമന്ത്രി വിദേശകാര്യമന്ത്രി സുഷമാസ്വരാജിനെ കാണും.












