തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി ജൂലൈ 18 മുതല്‍ 22 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ഏഴാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയുടെ ഡെലിഗേറ്റ് രജിസ്ട്രേഷന് ഇന്ന് (ജൂലൈ അഞ്ച്) മുതല്‍ ആരംഭിക്കും. www.iffk.in എന്ന വെബ്സൈറ്റിലൂടെ ജൂലൈ 14 വരെ ഓണ്‍ലൈനില്‍ ഡെലിഗേറ്റ് രജിസ്ട്രേഷന് നടത്താം.
100 രൂപയാണ് ഡെലിഗേറ്റ് ഫീസ്. 25 രൂപ ബാങ്ക് സര്‍വ്വീസ് ചാര്‍ജായി ഈടാക്കും. ഇതാദ്യമായി ഇന്ത്യയിലെവിടെനിന്നും എസ്.ബി.ടി. ബ്രാഞ്ചുകളിലൂടെ ഡെലിഗേറ്റ് ഫീസ് അടയ്ക്കാന്‍ കഴിയുന്ന സംവിധാനമാണ് ഇത്തവണ ഒരുക്കിയിട്ടുള്ളത്. ആദ്യം പണമടയ്ക്കുന്ന 750 പേര്‍ക്കുമാത്രമായി പാസ് പരിമിതപ്പെടുത്തിയിട്ടുണ്ട്. ജൂലൈ 13 മുതല്‍ 17 വരെ ശാസ്തമംഗലത്തുള്ള ചലച്ചിത്ര അക്കാദമി ഓഫീസില്‍നിന്നും 18 മുതല്‍ ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയുടെ വേദിയായ കൈരളി തിയേറ്ററിലെ ഡെലിഗേറ്റ് സെല്ലില്‍ നിന്നും പാസുകള്‍ ലഭിക്കും.
Discussion about this post