ശരിയത്ത് കോടതികള്‍ക്ക് നിയമസാധുതയില്ലെന്നും ജനജീവിത്തെ ബാധിക്കുന്ന ഫത്‌വകള്‍ അനുവദിക്കാനാവില്ലെന്നുമുള്ള സൂപ്രീംകോടതി വിധി ചരിത്രപരമാണ്. രാജ്യത്ത് സമാന്തരക്കോടതി അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ പരമോന്നത നീതിപീഠം മൗലികാവകാശത്തെ ഹനിക്കുന്ന ഫത്‌വകള്‍ക്കൊന്നും നിയമപ്രാബല്യമുണ്ടായിരിക്കില്ലെന്നും ഉത്തരവില്‍ പറയുന്നുണ്ട്. ഏകീകൃത സിവില്‍കോഡ് എന്ന ആവശ്യത്തെ പരോക്ഷമായി പിന്തുണയ്ക്കുകയാണ് ഈ വിധിയിലൂടെ സുപ്രീംകോടതി ചെയ്തിരിക്കുന്നത്.
ഒരു രാജ്യത്തിന്റെ നിലനില്‍പ്പ് അവിടത്തെ നിയമവും നീതിന്യായ വ്യവസ്ഥയും ശക്തമായി നിലനില്‍ക്കുന്നതിന്റെ അടിസ്ഥാനത്തിലാണ്. ഭാരതത്തെ പോലെ വൈരുദ്ധ്യവും വൈവിദ്ധ്യവുമുള്ള ജനങ്ങള്‍ ജീവിക്കുന്ന ഒരു സമൂഹത്തില്‍ ശരിയത്ത് നിയമങ്ങള്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ വളരെ ഗുരുതരമാണ്. ലോകത്ത് ജനാധിപത്യവ്യവസ്ഥ നിലനില്‍ക്കുന്ന ഒരു രാജ്യത്തും വ്യത്യസ്ഥമായ സിവില്‍ നിയമങ്ങളില്ല. പരിഷ്‌കൃത സമൂഹത്തിനുമുന്നില്‍ ലജ്ജാകരമാണ് ശരിയത്ത് നിയമം.
രാജ്യത്ത് വളരെനാളായി ഉയര്‍ന്നുവരുന്ന ആവശ്യമാണ് ഏകീകൃത സിവില്‍ നിയമം. ഇതിനെതിരെ പ്രധാനമായും എതിര്‍പ്പുയരുന്നത് ഒരു ചെറിയ വിഭാഗം മുസ്ലീങ്ങള്‍ക്കിടയില്‍ നിന്നാണ്. തീവ്രവാദ നിലപാട് സ്വീകരിച്ചിട്ടുള്ള മുസ്ലീം സംഘടനകള്‍ ഏകീകൃത സിവില്‍ നിയമത്തിനെതിരെ രംഗത്തുവരുന്നത് മതവിശ്വാസത്തിന്റെ പേരിലാണ്. ഇതിന് നിയമപരമായി യാതൊരു പ്രാബല്യവുമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതോടെ ശരിയത്ത് നിയമത്തിന്റെ പ്രസക്തിതന്നെ ഇല്ലാതായിരിക്കുകയാണ്. രാജ്യത്ത് പലഭാഗങ്ങളിലും സമാന്തരകോടതികളായാണ് ശരിയത്ത് കോടതികള്‍ പ്രവര്‍ത്തിച്ചു വരുന്നത്. എന്നാല്‍ സുപ്രീംകോടതിയുടെ ഉത്തരവ് മുസ്ലീംസമൂഹത്തെയാകെ കണ്ണുതുറപ്പിക്കാന്‍ പോന്നതാണ്.
ശരിയത്ത് കോടതികള്‍ക്കെതിരായ സുപ്രീംകോടതിയുടെ ഉത്തരവിന്റെ വെളിച്ചത്തില്‍ രാജ്യത്ത് ഏകീകൃത സിവില്‍ നിയമം കൊണ്ടുവരാന്‍ മോഡി സര്‍ക്കാര്‍ മുന്നോട്ടു വരണം. ഭാരതത്തില്‍ ജീവിക്കുന്ന എല്ലാവരും ഒരേ സിവില്‍ നിയമത്തിനു കീഴില്‍ വരുമ്പോള്‍ മാത്രമേ മതേതരത്വം എന്ന വാക്കിന് യഥാര്‍ത്ഥ അര്‍ത്ഥം കൈവരുകയുള്ളൂ.
Discussion about this post