ന്യൂഡല്‍ഹി: പശ്ചിമഘട്ട സംരക്ഷണ വിഷയത്തില്‍ കോടതിയില്‍ തെറ്റായ വിവരങ്ങള്‍ നല്കിയതിന് കേന്ദ്രസര്‍ക്കാരിന് ഹരിതട്രൈബ്യൂണലിന്റെ രൂക്ഷവിമര്‍ശനം. തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ സത്യവാങ്മൂലം നല്കി. പരിസ്ഥിതി സെക്രട്ടറിക്കെതിരേ കോടതിയലക്ഷ്യത്തിന് കേസെടുക്കേണ്ടതാണെന്നും ഹരിതട്രൈബ്യൂണല്‍ നിരീക്ഷിച്ചു.
തെറ്റുകള്‍ തിരുത്തി വിശദമായ സത്യവാങ്മൂലം രണ്ടാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കണമെന്നും ട്രൈബ്യൂണല്‍ കേന്ദ്രസര്‍ക്കാരിനു നിര്‍ദേശം നല്കി. അതേസമയം, കേന്ദ്രം ഹരിതട്രൈബ്യൂണലില്‍ നിലപാട് വ്യക്തമാക്കിയില്ല
Discussion about this post