Tuesday, April 14, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ലഹരി വിരുദ്ധ ആശയങ്ങള്‍ പാഠ്യ പദ്ധതിയുടെ ഭാഗമാക്കും – ആഭ്യന്തര മന്ത്രി

by Punnyabhumi Desk
Jul 8, 2014, 05:22 pm IST
in കേരളം

തിരുവനന്തപുരം: ലഹരി വിരുദ്ധ ആശയങ്ങള്‍ പാഠ്യ പദ്ധതിയിലുള്‍പ്പെടുത്തുമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മയക്കുമരുന്നിന് അടിമകളായ കുട്ടികളെ ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ കൗണ്‍സിലിംഗിന് വിധേയരാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ക്ലീന്‍ കാമ്പസ് സേഫ് കാമ്പസ് പദ്ധതി വിപുലമാക്കുന്നതിന്റെ ഭാഗമായി സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ വിളിച്ചു ചേര്‍ത്ത യുവജന സംഘടനാ നേതാക്കളുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തില്‍ ലഹരി വസ്തുക്കളും മയക്കുമരുന്നും വിപണനം നടത്തുന്ന ശൃംഖലകളെക്കുറിച്ചുളള വിവരങ്ങള്‍ പോലീസിനെത്തിക്കാന്‍ യുവജനസംഘടനകള്‍ നേതൃത്വപരമായ പങ്ക് വഹിക്കണം. ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കാനും യുവജനസംഘടനകള്‍ പരിപാടി തയ്യാറാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ക്ലീന്‍ കാമ്പസ് സേഫ് കാമ്പസ് പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറാകാന്‍ മമ്മൂട്ടി സന്നദ്ധത അറിയിച്ചിട്ടുണ്ട്. വിദ്യാഭ്യാസ ആരോഗ്യ വകുപ്പുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതി കൂടുതല്‍ ഫലപ്രദമാക്കുന്നതിനെക്കുറിച്ചാലോചിക്കാന്‍ വിദ്യാഭ്യാസ മന്ത്രി ഈ മാസം 21 ന് വിവിധ ഏജന്‍സികളുടെ യോഗം വിളിച്ചുചേര്‍ക്കും. യുവജന ക്ഷേമ ബോര്‍ഡിന്റെയും യുവജന കമ്മീഷന്റെയും നേതൃത്വത്തില്‍ ആഗസ്റ്റ് അഞ്ചിന് എല്ലാ ജില്ലകളിലും ലഹരി വിരുദ്ധ സംഗമം സംഘടിപ്പിക്കുമെന്നും അദ്ദേഹംപറഞ്ഞു. സംസ്ഥാനത്ത് മയക്കു മരുന്ന് എത്തിച്ചു കൊടുക്കുന്ന കണ്ണികള്‍ വളരെ ശക്തവും അന്താരാഷ്ട്ര ബന്ധമുളളതുമാണ്. മയക്കുമരുന്ന് കൈവശം വയ്ക്കുന്നതിലെ പരിധി സംബന്ധിച്ച് കേന്ദ്ര നാര്‍ക്കോട്ടിക് നിയമത്തിലെ വ്യവസ്ഥയില്‍ ഭേദഗതി വരുത്താന്‍ സംസ്ഥാനം ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ ലഹരി മയക്കുമരുന്ന് മുക്തമാക്കുന്നതിന് കലാസാംസ്‌കാരിക സന്നദ്ധസംഘടനകളുടെ കൂടി സഹകരണത്തോടെ അടുത്ത ഒരു വര്‍ഷക്കാലം കൂട്ടായ യത്‌നമുണ്ടകണം. സ്‌കൂള്‍ തലത്തില്‍ നിന്ന് മുകളിലേക്ക് രൂപീകരിച്ച കമ്മിറ്റികള്‍ക്ക് സമാന്തരമായി താലൂക്ക്, ജില്ലാതലങ്ങളില്‍ യുവജന സാമൂഹിക സംഘടനകളുടെ നേതൃത്വത്തില്‍ സമിതികള്‍ രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 8547346600 എന്ന നമ്പരില്‍ മയക്കുമരുന്ന് ലഹരി വിപണന സംഘങ്ങളെപ്പറ്റി പോലീസിന് വിവരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ വിവിധ യുവജനസംഘടനകളുടെ നേതാക്കള്‍ പദ്ധതി നടത്തിപ്പ് സംബന്ധിച്ച് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളുമവതരിപ്പിച്ചു. മന്ത്രി വി.എസ്.ശിവകുമാര്‍ സംസ്ഥാന പോലീസ് ചീഫ് ബാലസുബ്രഹ്മണ്യം, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഷാജഹാന്‍, ഉന്നത പോലീസുദ്യോഗസ്ഥര്‍ വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSend

Related News

കേരളം

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

കേരളം

തിരുവനന്തപുരം ജില്ലയില്‍ മികച്ച പോളിംഗ്

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ ശ്രീരാമനവമി സമ്മേളനം പ്രശസ്ത ചലച്ചിത്രതാരം സന്തോഷ്.കെ.നായര്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, തിരുവനന്തപുരം ഗവ.ആയൂര്‍വേദ കോളെജ് അസി.പ്രൊഫ.ഡോ.ലക്ഷ്മി വിജയന്‍.വി.ടി എന്നിവര്‍ സമീപം.
കേരളം

ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനം ഉദ്ഘാടനം ചെയ്തു

Discussion about this post

പുതിയ വാർത്തകൾ

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

തിരുവനന്തപുരം ജില്ലയില്‍ മികച്ച പോളിംഗ്

പടവിള ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞം

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ ശ്രീരാമനവമി സമ്മേളനം പ്രശസ്ത ചലച്ചിത്രതാരം സന്തോഷ്.കെ.നായര്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, തിരുവനന്തപുരം ഗവ.ആയൂര്‍വേദ കോളെജ് അസി.പ്രൊഫ.ഡോ.ലക്ഷ്മി വിജയന്‍.വി.ടി എന്നിവര്‍ സമീപം.

ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനം ഉദ്ഘാടനം ചെയ്തു

ശ്രീരാമനവമി മഹോത്സവം 2026: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനവും നവമി പൊങ്കാലയും

ഓപ്പറേഷൻ ഡി -ഹണ്ട്: 41 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

ശ്രീരാമനവമി രഥയാത്ര മാര്‍ച്ച് 3ന് കേരളത്തില്‍ പരിക്രമണം ആരംഭിക്കും

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies