Tuesday, October 28, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

കര്‍ക്കടകവാവ് : ബലിതര്‍പ്പണത്തിന് വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും – മന്ത്രി വി.എസ്. ശിവകുമാര്‍

by Punnyabhumi Desk
Jul 9, 2014, 04:15 pm IST
in മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: കര്‍ക്കടകവാവിന്, ഭക്തജനങ്ങളുടെ സൗകര്യാര്‍ഥം സംസ്ഥാനത്തെ ബലിതര്‍പ്പണം നടക്കുന്ന ക്ഷേത്രങ്ങളിലും മറ്റ് കേന്ദ്രങ്ങളിലും ജൂലൈ 26 ന്, സര്‍ക്കാര്‍ വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ദേവസ്വംമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. ഇതുസംബന്ധിച്ച് വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനുകീഴിലുള്ള തിരുവല്ലം, ശംഖുമുഖം, വര്‍ക്കല, തിരുമുല്ലവാരം, ആലുവ മുതലായ ക്ഷേത്രങ്ങളിലും ഇതനുസരിച്ച് ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തും. പോലീസ്, ഇലക്ട്രിസിറ്റി ബോര്‍ഡ്, വാട്ടര്‍ അതോറിറ്റി, കെ.എസ്.ആര്‍.ടി.സി, ഫയര്‍ഫോഴ്‌സ്, ആരോഗ്യവകുപ്പ്, ടൂറിസം വകുപ്പ്, തദ്ദേശഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ ഏകോപനം ഉറപ്പുവരുത്തും. ക്രമീകരണങ്ങളുടെ മേല്‍നോട്ടത്തിനായി ഓരോ ക്ഷേത്രത്തിലും ദേവസ്വം ബോര്‍ഡ്, സ്‌പെഷ്യല്‍ ഓഫീസര്‍മാരെ നിയമിക്കും. എല്ലാ ക്ഷേത്രങ്ങളിലും ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുന്നതിന് നടപടികള്‍ സ്വീകരിക്കും. ഇതിനായി ആവശ്യമുള്ളിടങ്ങളില്‍ പമ്പ്‌സെറ്റുകള്‍ സജ്ജമാക്കും. തിരുവല്ലത്ത് ഒരുലക്ഷം ലിറ്റര്‍ ജലം, സംഭരിക്കുവാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. ക്ഷേത്ര ഗോപുരം മുതല്‍ ബലിക്കടവ് വരെയുള്ള റോഡ് അറ്റകുറ്റപ്പണികള്‍ നടത്തി ഗതാഗതയോഗ്യമാക്കും. ടിക്കറ്റ് കൗണ്ടറുകളിലും ബലിമണ്ഡപങ്ങളിലും ആവശ്യമായ ബാരിക്കേഡുകള്‍ സ്ഥാപിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ക്ഷേത്രപരിസരവും ബലിക്കടവുകളുമെല്ലാം വൃത്തിയാക്കും. താത്ക്കാലിക പന്തലുകള്‍, നെടുംപുരകള്‍, ടിക്കറ്റ് കൗണ്ടറുകള്‍, വഴിപാട് കൗണ്ടറുകള്‍, ലൈറ്റ് ആന്റ് സൗണ്ട്‌സ്, ഇല്യൂമിനേഷന്‍ മുതലായവ ആവശ്യമുള്ളിടങ്ങളില്‍ ക്രമീകരിക്കും. തിരുവല്ലം ക്ഷേത്രത്തിന്റെ പടിഞ്ഞാറുള്ള ഒന്നര ഏക്കറോളം സ്ഥലത്ത് (ലങ്ക) ബലിതര്‍പ്പണത്തിനുള്ള പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. ബലിതര്‍പ്പണം കഴിഞ്ഞ് തിരികെപ്പോകുന്നവര്‍ക്കായി ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്ത്, തോടിനു കുറുകെ താത്ക്കാലിക പാലം സ്ഥാപിക്കും. ഇറിഗേഷന്‍ വകുപ്പ് ബലിക്കടവുകളിലെ ചെളി നീക്കം ചെയ്യും. ബലിതര്‍പ്പണത്തിനുള്ള ടിക്കറ്റുകള്‍ മുന്‍കൂട്ടി വിതരണം ചെയ്യും. ആലുവയിലും ശംഖുമുഖത്തും നാവികസേനാ വിഭാഗത്തിന്റെ സേവനം ലഭ്യമാക്കും. തിരുവനന്തപുരം ജില്ലയില്‍ 1000 പോലീസ് സേനാംഗങ്ങളെ ഭക്തജന സഹായാര്‍ത്ഥം വിന്യസിക്കും. കെ.എസ്.ആര്‍.ടി.സി ആവശ്യാനുസരണം അധിക ബസ് സര്‍വ്വീസുകള്‍ നടത്തും. തിരുവല്ലം, കഠിനംകുളം, ശംഖുമുഖം, അരുവിക്കര കടവ് – ധര്‍മ്മശാസ്താ ക്ഷേത്രം, മാറനല്ലൂര്‍, വര്‍ക്കല, തിരുമുല്ലവാരം (കൊല്ലം), പെരുമ്പാവൂര്‍, ചേലമറ്റം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, ആലുവ മണപ്പുറം, വയനാട് തിരുനെല്ലി ക്ഷേത്രം എന്നിവിടങ്ങളില്‍ സ്‌പെഷ്യല്‍ കണ്‍ട്രോള്‍ റൂമുകളും സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസുകളും തുറക്കും.

യോഗത്തില്‍ മേയര്‍ കെ. ചന്ദ്രിക, ദേവസ്വം വകുപ്പ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍, ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അജിതാ ബീഗം, ദേവസ്വം അഡീഷണല്‍ സെക്രട്ടറി കെ.സി. വിജയകുമാര്‍, ചീഫ് എഞ്ചിനിയര്‍ ജി. മുരളീ കൃഷ്ണന്‍, കൗണ്‍സിലര്‍മാരായ എ.ജി. കൃഷ്ണവേണി, നെടുമം വി. മോഹനന്‍, ഇന്‍ലാന്റ് നാവിഗേഷന്‍ ഡയറക്ടര്‍ ബി.ഷീബ, ഇറിഗേഷന്‍ സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ റ്റി.സി. രവീന്ദ്രനാഥ്, കെ.എസ്.ആര്‍.ടി.സി ചീഫ് ട്രാഫിക് ഓഫീസര്‍ ജി. അനില്‍ കുമാര്‍, ദേവസ്വം ബോര്‍ഡ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സി.ടി. പത്മകുമാര്‍, തിരുവല്ലം ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കെ. സോമശേഖരന്‍ നായര്‍, ബന്ധപ്പെട്ട, മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

ലെന്‍സ് ബുക്‌സ് പുസ്തക സഭ സംഘടിപ്പിച്ചു

മറ്റുവാര്‍ത്തകള്‍

വി.കെ. രാധാകൃഷ്ണന്‍ നായര്‍ (86) നിര്യാതനായി

മറ്റുവാര്‍ത്തകള്‍

മഞ്ചേരി കെ.ആര്‍. ഭാസ്‌കരന്‍ പിള്ള നിര്യാതനായി

Discussion about this post

പുതിയ വാർത്തകൾ

സ്‌കൂള്‍ കായികമേള സമാപനം: തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയുടെ പരിധിയിലുള്ള സ്‌കൂളുകള്‍ക്ക് അവധി

മഴ മുന്നറിപ്പ്: തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു

പിഎം ശ്രീ വിഷയത്തില്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയമെന്ന് ബിനോയ് വിശ്വം

പ്ലൈവുഡ് ഫാക്ടറിയില്‍ ഉണ്ടായ പൊട്ടിത്തെറിയിലും തീപിടുത്തത്തിലും ഒരാള്‍ മരിച്ചു

ലെന്‍സ് ബുക്‌സ് പുസ്തക സഭ സംഘടിപ്പിച്ചു

തിരുവനന്തപുരം സിറ്റി പോലീസ് കൂട്ടയോട്ടം സംഘടിപ്പിക്കുന്നു

കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി രാഷ്ട്രപതി ദ്രൗപദി മുര്‍മു ഡല്‍ഹിയിലേക്ക് മടങ്ങി

പി.എം.ശ്രീ സ്‌കൂള്‍ പദ്ധതിയില്‍ കേരളം ഒപ്പുവെച്ചു

പാലുകാച്ചിമല ഹൈന്ദവ തീര്‍ത്ഥാടനകേന്ദ്രമായി മാറും: ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി

വ്രതശുദ്ധിയോടെ ഇരുമുടികെട്ടി പതിനെട്ട് പടിയും ചവിട്ടി അയ്യനെ കണ്ടു; ദര്‍ശന പുണ്യം നേടി രാഷ്ട്രപതി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies