തിരുവനന്തപുരം: കേരള നിയമസഭയുടെ പാര്‍ലമെന്ററി പഠന പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ ഉദ്ഘാടനം ജൂലൈ 15 ചൊവ്വാഴ്ച വൈകുന്നേരം നാല് മണിക്ക് നിയമസഭാ മന്ദിരത്തിലെ മെമ്പേഴ്‌സ് ലോഞ്ചില്‍ നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും.
പ്രതിപക്ഷ നേതാവ് വി.എസ്. അച്ചുതാനന്ദന്‍ മുഖ്യപ്രഭാഷണം നടത്തും. ചടങ്ങില്‍ ഡപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തന്‍, ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജ്, ഗവേണിങ് കൗണ്‍സില്‍ അംഗങ്ങളും എം.എല്‍.എ മാരുമായ സണ്ണി ജോസഫ്, പി. അയിഷാ പോറ്റി, എന്‍. ഷംസുദ്ദീന്‍ ആശംസാ പ്രസംഗം നടത്തും. നിയമസഭാ സെക്രട്ടറി പി.ഡി. ശാരംഗധരന്‍ സ്വാഗതം ആശംസിക്കും. ജോയിന്റ് സെക്രട്ടറി തോമസ് ചെട്ടുപറമ്പില്‍ കൃതജ്ഞത പ്രകാശിപ്പിക്കും.












