തിരുവനന്തപുരം : ദ്വിദിന സന്ദര്‍ശനത്തിനായി രാഷ്ട്രപതി പ്രണബ് മുഖര്‍ജി 18 ന് (വെളളിയാഴ്ച) സംസ്ഥാനത്തെത്തും. കാസര്‍ഗോഡുളള കേന്ദ്ര സര്‍വ്വകലാശാലയുടെ ആദ്യ ബിരുദദാനം, തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം എന്നിവയാണ് സംസ്ഥാനത്ത് രാഷ്ട്രപതി പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടികള്‍.
വെളളിയാഴ്ച ഉച്ചയ്ക്ക് ശേഷം 2.35 ന് മംഗലാപുരം വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതി ഹെലിക്കോപ്റ്ററില്‍ 3.15 ന് കാസര്‍കോഡ് ഹെലിപ്പാഡിലെത്തും. 3.30 ന് കാസര്‍കോഡുളള കേന്ദ്ര സര്‍വ്വകാലാശാലയുടെ ആദ്യ ബിരുദദാന സമ്മേളനത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് 5.40 ന് മംഗലാപുരം വഴി തിരുവനന്തപുരത്തേക്ക് തിരിക്കുന്ന രാഷ്ട്രപതി വൈകുന്നേരം 6.55 ന് വ്യോമസേനയുടെ ടെക്‌നിക്കല്‍ ഏരിയയിലെത്തും. 7.35 ന് തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് രാജ്ഭവനില്‍ വിശ്രമിക്കും. 19 ന് രാവിലെ 9.50 ന് പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനത്തിനെത്തുന്ന രാഷ്ട്രപതി പ്രണബ് മുഖര്‍ജി 10.45 ന് തിരുവനന്തപുരം വ്യോമസേന ടെക്‌നിക്കല്‍ ഏരിയയില്‍ നിന്ന് വിമാനമാര്‍ഗം ത്രിച്ചിനാപ്പളളിയിലേക്ക് പോകും.
Discussion about this post