തിരുവനന്തപുരം: റോഡപകടങ്ങള്‍ കുറയ്‌ക്കുന്നതിനായി നിലവില്‍ ദേശീയ പാതകളിലും, എം.സി റോഡുകളിലും ഏര്‍പ്പെടുത്തിയിട്ടുളള ട്രാഫിക് പോലീസിന്റെ ക്യാമറാ നിരീക്ഷണം മറ്റ് റോഡുകളിലേയ്‌ക്ക് കൂടി വ്യാപിപ്പിക്കുമെന്ന് ആഭ്യന്തര- വിജിലന്‍സ് വകുപ്പ് മന്ത്രി രമേശ് ചെന്നിതല പറഞ്ഞു. നവീകരിച്ച പട്ടം ട്രാഫിക് പോലീസ് സ്റ്റേഷന്റെ ഉദ്‌ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിരീക്ഷണ ക്യാമറകള്‍ വച്ചഇടങ്ങളില്‍ റോഡപകടങ്ങള്‍ ഗണ്യമായി കുറയ്‌ക്കാന്‍ കഴിഞ്ഞതായി രമേശ് ചെന്നിതല പറഞ്ഞു. റോഡപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ അടിയന്തിര ഇടപെടലിനായി ട്രാഫിക് പോലീസുകാരെ സജ്ജരാക്കുന്ന സ്‌മൈല്‍ പദ്ധതി എല്ലാ ജില്ലകളിലേയ്‌ക്കും വ്യാപിപ്പിക്കും എന്നും അദ്ദേഹം പറഞ്ഞു. ഇരുപത് പോലീസ് സ്റ്റേഷകളുടെ അതിര്‍ത്തിയിലുള്‍പ്പെടുന്ന ഗതാഗതത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന തിരുവനന്തപുരം നഗരത്തിലെ സുപ്രധാന ട്രാഫിക് പോലീസ് സ്റ്റേഷനാണ് പട്ടം ട്രാഫിക് പോലീസ് സ്റ്റേഷന്‍ എന്നും മന്ത്രി പറഞ്ഞു. ഗതാഗത നിയമലംഘനത്തിന് പിടിച്ചെടുക്കുന്ന വണ്ടികളുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനായി ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിറ്റിയിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്കെതിരെയുളള പരാതികള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി പരാതികള്‍ സമര്‍പ്പിക്കുന്നതിനുളള പുതിയ സംവിധാനത്തിന്റെ ഉദ്‌ഘാടനം ചടങ്ങില്‍ ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ നിര്‍വഹിച്ചു. ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്കെതിരെയുളള പരാതികള്‍ [email protected] എന്ന വിലാസത്തിലോ 9497930008 എന്ന മൊബൈല്‍ നമ്പരിലേക്ക് whats app എന്ന മൊബൈല്‍ ആപ്‌ളിക്കേഷന്‍ മുഖേനയോ അയയ്‌ക്കാവുന്നതാണ്. കെ.മുരളീധരന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ തിരുവനന്തപുരം മേയര്‍ അഡ്വ.കെ.ചന്ദ്രിക, ഡി.ജി.പി കെ.എസ്.ബാലസുബ്രഹ്മണ്യന്‍, സിറ്റി പോലീസ് കമ്മിഷണര്‍ എച്ച്.വെങ്കിടേഷ് മറ്റ് ഉന്നതപോലീസുദ്യോഗസ്ഥര്‍ ജനപ്രതിനിധികള്‍ സംബന്ധിച്ചു.
Discussion about this post