തിരുവനന്തപുരം: ഡിജിപിക്കെതിരെ മനുഷ്യാവകാശ കമ്മീഷന്റെ രൂക്ഷവിമര്‍ശനം ഉന്നയിച്ചു. കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കാന്‍ ഡിജിപി കെ.എസ്. ബാലസുബ്രഹ്മണ്യത്തിന് മടിയാണെന്നും കമ്മീഷന് കുറ്റപ്പെടുത്തി. കസ്റ്റഡി മരണത്തിന് ഇരയായ ചേര്‍ത്തല സ്വദേശി സന്തോഷിന്റെ ഹര്ജിയിന്മേലാണ് കമ്മീഷന് താക്കീത് നല്‍കിയത്. മര്‍ദനത്തിന് ഉത്തരവാദികളായ ചേര്‍ത്തല സിഐ, എസ്ഐ എന്നിവര്‍ പരാതിക്കാരന്റെ ബന്ധുക്കള്‍ക്ക് 10,000 രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് നടപ്പാക്കാത്തതിനാലാണ് ഡിജിപിയെ വിമര്‍ശിച്ചത്. കുറ്റക്കാരായ ഉദ്യോഗസ്ഥരെ പോലീസ് മേധാവി രക്ഷിക്കാനാണ് ശ്രമിക്കുന്നത്. മനുഷ്യാവകാശ കമ്മീഷന്റെ അപ്പീല്‍ അധികാരിയാകാന്‍ ഡിജിപി ശ്രമിക്കരുതെന്നും കമ്മീഷന് അറിയിച്ചു. കമ്മീഷന് തീര്പ്പുകല്പിച്ച കേസുകളില്‍ ഇടപെടാന്‍ ഡിജിപിക്ക് അധികാരമില്ലെന്നും മനുഷ്യാവകാശ കമ്മീഷന് നിരീക്ഷിച്ചു.
Discussion about this post