ന്യുഡല്‍ഹി:ബാലനീതി നിയമത്തിലെ ഭേദഗതി നിര്‍ദ്ദേശങ്ങള്‍ കേന്ദ്രം പരിശോധിക്കുമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. നിയമത്തിലെ പ്രായപരിധി 16വയസ്സാക്കി പുനര്‍നിര്‍ണയിക്കാനാണ് ഭേദഗതിയുടെ മുഖ്യലക്ഷ്യം. ഹീനമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന കുട്ടികള്‍ക്ക് മതിയായ ശിക്ഷ നല്‍കാന്‍ ബാലനീതി നിയമം പരിഷ്‌കരിക്കണമെന്ന വനിതാ ശിശുക്ഷേമന്ത്രാലയത്തിന്റെ തീരുമാനമാണ് ഒരു ഇടവേളയ്ക്കു ശേഷം ബാലനിയമഭേദഗതിയ്ക്ക് വഴി തുറക്കുന്നത്. ഭേദഗതി കേന്ദ്ര വനിതാശിശുക്ഷേമ മന്ത്രാലയം നിയമ മന്ത്രാലയത്തിന്റെ അനുമതിക്ക് സമര്‍പ്പിച്ചു. നിയമത്തിലെ പ്രായപരിധി 18 ല്‍ നിന്ന് 16 ആക്കി കുറയ്ക്കുന്നതിനാണ് ഭേദഗതി ഉദ്ദേശിക്കുന്നത്. ഭേദഗതിക്കുളള നിര്‍ദ്ദേശം കേന്ദ്രം പരിശോധിക്കുമെന്നും കേന്ദ്രമന്തി രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.
നിയമത്തിലെ പഴുതുകള്‍ മനസിലാക്കിക്കൊണ്ടുതന്നെയാണ് 50 ശതമാനത്തിലധികം കുട്ടികള്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത്. 16 വയസ്സിനു മുകളിലുളളവര്‍ക്ക് ഇന്ത്യന്‍ നിയമം പ്രകാരം ശിക്ഷ നല്‍കിയാല്‍ കുറ്റകൃത്യങ്ങള്‍ കുറയുമെന്നും വനിതാശിശുക്ഷേമ മന്ത്രി മേനകാഗാന്ധി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
Discussion about this post