ആലുവ: മോശമായി കിടക്കുന്ന റോഡുകളുടെ ദുസ്ഥിതിയില്‍ സംസ്ഥാന സര്‍ക്കാരിന് തല്‍ക്കാലം ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആലുവ കുന്നത്തേരിയില്‍ വീടിടിഞ്ഞു വീണ ദുരന്തസ്ഥലം സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
റോഡുകളുടെ അറ്റകുറ്റപ്പണി ചെയ്യാന്‍ മെറ്റീരിയല്‍സ് കിട്ടുന്നില്ല എന്നതാണ് പ്രധാന പ്രശ്‌നം. ക്വാറികള്‍ സമരത്തിലായതിനാല്‍ കരിങ്കല്ല് മെറ്റലിന്റെ ദൗര്‍ലഭ്യമുണ്ട്. ക്വാറികളുടെ പ്രശ്‌നം കോടതിയുടെ പരിഗണനയിലാണ്. അതുകൊണ്ട് സര്‍ക്കാരിന് പെട്ടെന്ന് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.












