ന്യൂഡല്‍ഹി: എ.ഐ.എ.ഡി.എം.കെ. നേതാവ് തമ്പി ദുരൈ ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കറായി ഏകകണ്ഠമായി തിരഞ്ഞെടുത്തു. രണ്ടാം തവണയാണ് തമ്പിദുരൈ ലോക്‌സഭാ ഉപാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടുന്നത്. 1985 മുതല്‍ 1989 വരെ ഡെപ്യൂട്ടി സ്പീക്കര്‍ പദവി വഹിച്ചിട്ടുണ്ട്. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗാണു തമ്പിദുരൈയുടെ പേരു നിര്‍ദേശിച്ചത്. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പിന്താങ്ങി.
കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള കക്ഷികളെല്ലാം നേരത്തെതന്നെ അദ്ദേഹത്തിന് പിന്തുണ അറിയിച്ചിരുന്നു. അതിനുശേഷമാണ് അദ്ദേഹം നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്.












