കൊച്ചി: പാറ്റൂരിലെ വിവാദഭൂമിയിടപാടു കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യമില്ലെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി. ലോകായുക്ത അന്വേഷണം നടത്തുന്നതിനാല്‍ മറ്റ് അന്വേഷണം വേണമെന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
പാറ്റൂര്‍ ഭൂമിയിടപാടില്‍ ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ കേസെടുത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് ഹര്‍ജി നല്കിയത്. പാറ്റൂരിലെ സര്‍ക്കാര്‍ ഭൂമി കയ്യേറി സ്വകാര്യ ഫ്‌ളാറ്റ് നിര്‍മിക്കാന്‍ ചീഫ് സെക്രട്ടറി ഉള്‍പ്പെടെ വഴിവിട്ട് ഇടപെട്ടെന്നാണ് ഹര്‍ജിയിലെ ആരോപണം.












