തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്കു വര്‍ധന ഇന്ന് നിലവില്‍ വരും. ആദ്യ 40 യൂണിറ്റിന് ഇപ്പോഴത്തെ 1.50 രൂപ തുടരും. എന്നാല്‍ ആദ്യ നാല്‍പ്പത് യൂണിറ്റിലെ സൗജന്യം ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. വര്‍ധനയിലൂടെ കെ.എസ്.ഇ.ബിക്ക് 650 കോടിയുടെ അധിക വരുമാനം ലഭിക്കും.
നിലവിലുള്ളതിന്റെ 25 ശതമാനം നിരക്കു വര്‍ധനയ്ക്കാണ് വൈദ്യുതി റെഗുലേറ്ററി കമ്മിഷന് അംഗീകാരം നല്‍കിയത്. ഇതോടെ ഗാര്‍ഹിക-ഗാര്‍ഹികേതര മേഖലകളിലെ വൈദ്യുതി നിരക്ക് കുത്തനെ ഉയരും. നാല്പത് യൂണിറ്റിന്റെ വീതം സ്ലാബുകളായിരുന്നത് 50 യൂണിറ്റിന്റെ സ്ലാബുകളാക്കി പുനര്‍നിര്‍ണയിച്ചു. 250 യൂണിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ പുതുക്കിയ നിരക്ക് പ്രകാരം വളരെകൂടിയ നിരക്ക് നല്‍കേണ്ടിവരും.
പുതുക്കിയ നിരക്ക്
0-40 യൂണിറ്റ് വരെ 1.50 രൂപ
0-50 യൂണിറ്റ് വരെ 2..80 രൂപ
51-100 യൂണിറ്റ് വരെ 3.20 രൂപ
101-150 യൂണിറ്റ് വരെ നാല് രൂപ
151-200 യൂണിറ്റ് വരെ 5.50 രൂപ
201-250 യൂണിറ്റ് വരെ 6.75 രൂപ
250 യൂണിറ്റിന് മുകളില്‍ എല്ലാ യൂണിറ്റിനും അഞ്ച് രൂപ.
Discussion about this post