തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. മാലിയില്‍ നിന്നു തിരുവനന്തപുരത്തേക്കു വന്ന എയര്‍ ഇന്ത്യ എ1 261 എക്സ്പ്രസിന്റെ പിന്‍വശത്തെ ടയറാണ് ലാന്‍ഡിംഗിനിടെ പൊട്ടിയത്. പൈലറ്റിന്റെ സമയോചിത ഇടപെടലിനെ തുടര്‍ന്ന് വന്‍ദുരന്തം ഒഴിവായി. 152-ഓളം യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി.
Discussion about this post