ജമ്മു: അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ ലംഘിച്ചു. പൂഞ്ച് സെക്ടറിലെ മെന്‍ഡാര്‍ ജില്ലയിലാണ് വെടിവയ്പ്പുണ്ടായത്. ഇതേത്തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. രാവിലെ ഒമ്പതിന് ആരംഭിച്ച വെടിവയ്പ്പ് ഇപ്പോഴും തുടരുന്നു. 24 മണിക്കൂറിനിടെ ഇതു രണ്ടാം തവണയാണ് പാക്കിസ്ഥാന്റെ ഭാഗത്തുനിന്നു പ്രകോപനപരമായ രീതിയില്‍ വെടിവെപ്പുണ്ടായത്.
പുലര്‍ച്ചെ മൂന്നു മുതല്‍ അഞ്ചു വരെ ആര്‍എസ് പുര സെക്ടറിലെ അരാനിയ മേഖലയിലെ രണ്ട് ബിഎസ്എഫ് പോസ്റ്റിനു നേരെ പാക് വെടിവയ്പ്പുണ്ടായിരുന്നു. ആക്രമണങ്ങളില്‍ ആര്‍ക്കും പരിക്കില്ലെന്ന് ബിഎസ്എഫ് വക്താക്കള്‍ അറിയിച്ചു. പുല്‍വാമ ജില്ലയില്‍ ശനിയാഴ്ചയുണ്ടായ തീവ്രവാദ ആക്രമണത്തില്‍ രണ്ടു ബിഎസ്എഫ് ജവാന്മാര് കൊല്ലപ്പെട്ടിരുന്നു. ബിഎസ്എഫ് വാഹനവ്യൂഹത്തിന് നേരെ ഭീകരര്‍ വെടിവെയ്ക്കുകയായിരുന്നു.
Discussion about this post