കൊച്ചി: സ്വകാര്യ ബസുകളുടെ മത്സര ഓട്ടത്തെ തുടര്‍ന്ന് നടന്ന അപകടത്തില്‍ വഴിയാത്രക്കാരി മരിച്ചതിന് തൊട്ടുപിന്നാലെ, പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന യുവതിയും മരിച്ചു. കഴിഞ്ഞ ദിവസം മരിച്ച തോപ്പുംപടി സ്വദേശി ഫാത്തിമയുടെ സഹോദരി നഫീസയാണ് മരിച്ചത്. ചേരാനെല്ലൂര്‍ സ്വദേശിയായ ഡ്രൈവര്‍ നക്‌സനെ പോലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെ തുടര്‍ന്ന് കോറല്‍ എന്ന പേരിലുള്ള ബസ് കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എറണാകുളത്ത് എംജി റോഡിലെ ഗാന്ധി സ്‌ക്വയറിലായിരുന്നു സംഭവം. സംഭവത്തില്‍ പ്രതിഷേധിച്ച് കോളജ് വിദ്യാര്‍ഥികളും നാട്ടുകാരും ചേര്‍ന്ന് ഗാന്ധി സ്‌ക്വയറിലെ റോഡ് ഉപരോധിക്കുകയും ചെയ്തിരുന്നു.












