ബാംഗളൂര്‍: എബോള വൈറസ് ബാധയുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നു കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ദ്ധന്‍ പറഞ്ഞു. ഇതുവരെ എബോള കേസുകള്‍ ഒന്നും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും, എല്ലാ മുന്‍ കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. അന്യരാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെത്തുന്നവരെ കര്‍ശനമായ പരിശോധനയ്ക്ക് വിധേയരാക്കുന്നുണ്ട്. എബോള വായുവിലൂടെ പടരില്ല. ഇന്ത്യയില്‍ നിലവില്‍ ആര്‍ക്കും എബോളയില്ലെന്നും അതിനാല്‍ ആശങ്ക വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post