കോഴിക്കോട്: ആര്‍എംപി നേതാവ് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ സാക്ഷികളായ രണ്ടു പോലീസുകാര്‍ക്കും ഒരു സ്വതന്ത്ര സാക്ഷിക്കുമെതിരേ പ്രതിഭാഗം നല്‍കിയ പരാതി കോഴിക്കോട് സ്‌പെഷല്‍ അഡീഷണല്‍ സെഷന്‍സ് കോടതി തള്ളി. അന്വേഷണ സംഘാംഗമായ ഡിവൈഎസ്പി ജോസി ചെറിയാന്‍, എഴുപത്തിയൊന്നാം സാക്ഷി മുക്കാട്ട് പ്രമോദ്, നൂറ്റിഇരുപത്തിമൂന്നാം സാക്ഷിയും സിവില്‍ പോലീസ് ഓഫീസറുമായ വാസുദേവന്‍ എന്നിവര്‍ക്കെതിരെയായിരുന്നു പരാതി നല്‍കിയിരുന്നത്. ആരോപണ വിധേയരായവര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായതിനാലും ജോലിയുടെ ഭാഗമായി സാക്ഷിയാകേണ്ടി വന്നതിനാലും സര്‍ക്കാരിന്റെ അനുമതിയില്ലാതെ നിയമനടപടി സ്വീകരിക്കാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മൂന്ന് സാക്ഷികളുടെ മൊഴിയും രേഖയിലെ വിവരങ്ങളും തമ്മില്‍ വൈരുദ്ധ്യമുള്ളതിനാല്‍ ഇവര്‍ കള്ളസാക്ഷികളാണന്നും നടപടി വേണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഭാഗം ഹര്‍ജി നല്‍കിയിരുന്നത്.
Discussion about this post