ശബരിമല: സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്കാരം അയ്യപ്പന് തന്ന സമ്മാനമാണെന്ന്, ശബരിമല സന്നിധിയില്‍, ദേവസ്വം മന്ത്രി വി.എസ്.ശിവകുമാറില്‍ നിന്നും പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് നടത്തിയ പ്രസംഗത്തില്‍ ഗായകന് പി.ജയചന്ദ്രന് പറഞ്ഞു. കൃതജ്ഞതാ സൂചകമായി ശ്രീ ശബരീശാ, ദീനദയാലോ… എന്ന ഗാനവും ആലപിച്ചു.
30 വര്‍ഷത്തോളം ശബരിമലയില്‍ എത്തി ദര്‍ശനം നടത്തിയ തനിക്ക് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ അതിനു സാധിച്ചില്ല. ഈ പുരസ്കാരം വീണ്ടും അയ്യപ്പ സന്നിധിയില്‍ എത്താന്‍ ഒരു നിമിത്തമായി. കഴിയുന്നത്ര കാലം ഇനിയും ഞാന്‍ ഇവിടെയെത്തി അയ്യപ്പ ദര്‍ശനം നടത്തും – മഹാഗായകന് നിറകണ്ണുകളോടെ ശാസ്താമണ്ഡപത്തില് തിങ്ങിനിറഞ്ഞ ഭക്തജനസഞ്ചയത്തോട് പറഞ്ഞു. സര്‍വ്വമത സാഹോദര്യവും സമഭാവനയും മുന്‍നിര്‍ത്തിയുളള സര്‍ഗ്ഗാത്മക സംഭാവനകള്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഹരിവരാസനം അവാര്‍ഡ് പി.ജയചന്ദ്രന് സമ്മാനിക്കാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് മന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. രാജു ഏബ്രഹാം എംഎല്‍എയുടെ അധ്യക്ഷതയില്‍ച്ചേര്‍ന്ന ചടങ്ങില്‍ ദേവസ്വം സെക്രട്ടറി കെ.ആര്. ജ്യോതിലാല്‍, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ സുബാഷ് വാസു, പി.കെ. കുമാരന്, കമ്മീഷണര്‍ പി. വേണുഗോപാല്‍, സ്പെഷ്യല്‍ കമ്മീഷണര്‍ കെ.ബാബു, ശബരിമല എക്സിക്യുട്ടീവ് ഓഫീസര്‍ വി.എസ്.ജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Discussion about this post