മുംബൈ: മുന്‍ താരവും കമന്റേറ്ററുമായ രവി ശാസ്ത്രിയെ ടീം ഇന്ത്യയുടെ ഡയറക്ടറായി ബിസിസിഐ നിയമിച്ചു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര മുതല്‍ അദ്ദേഹം ടീമിനൊപ്പം ചേരും. ടെസ്റ്റ് പരമ്പരയിലെ ദയനീയ പ്രകടനത്തെ തുടര്‍ന്നാണ് ബിസിസിഐയുടെ തീരുമാനം.
ഏകദിനങ്ങള്‍ക്കായി ടീമിനെ തെരഞ്ഞെടുക്കുന്നത് ഉള്‍പ്പടെയുള്ള ചുമതലയാണ് ശാസ്ത്രിക്ക് നല്കിയിരിക്കുന്നത്. കോച്ച് ഡങ്കന്‍ ഫ്‌ളെച്ചറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും തീരുമാനങ്ങള്‍. ബൗളിംഗ് കോച്ച് ജോ ഡേവ്‌സിനെയും ഫീല്‍ഡിംഗ് കോച്ച് ട്രവര്‍ പെന്നിയെയും ബിസിസിഐ പുറത്താക്കി. സഞ്ജയ് ബംഗാര്‍, ഭാരത് അരുണ്‍ എന്നിവരെ അസിസ്റ്റന്റ് കോച്ചുമാരായും ആര്‍.ശ്രീധറിനെ ഫീല്‍ഡിംഗ് കോച്ചായും നിയമിച്ചിട്ടുണ്ട്.
Discussion about this post