തിരുവനന്തപുരം: പ്ളസ്ടു വിഷയത്തില്‍ കോടതി നടപടി ശരിയായില്ലെന്ന് മന്ത്രി സഭായോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. മന്ത്രി സഭാ ഉപസമിതി നല്‍കിയത് ശിപാര്‍ശ മാത്രമാണ്. അന്തിമ തീരുമാനം എടുത്തത് മന്ത്രി സഭയാണ്. അതിനാല്‍ തന്നെ കോടതിയുടെ പരാമര്‍ശം അനുചിതമായെന്നും മന്ത്രിസഭായോഗം വിമര്‍ശിച്ചു.
ഉപസമിതിക്ക് നോട്ടീസ് അയച്ചതിലൂടെ കോടതി തെറ്റായ കീഴ്‌വഴക്കമാണ് സൃഷ്ടിച്ചത്. ചീഫ് സെക്രട്ടറിക്കാണ് നോട്ടീസ് അയക്കേണ്ടിയിരുന്നതെന്ന് മന്ത്രിസഭായോഗം വിലയിരുത്തി.












