തിരുവനന്തപുരം: തിരുവനന്തപുരത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കോവളമായിരുന്നു പ്രധാന കേന്ദ്രം. ഹോട്ടലുകളെല്ലാം നിറദീപങ്ങളാല്‍ വെട്ടിത്തിളങ്ങി. ആവേശം വാനോളമുയര്‍ത്തി കാതടപ്പിക്കുന്ന സംഗീതവും ത്രസിപ്പിക്കുന്ന നൃത്തവും.
പുതുവല്‍സരാഘോഷത്തിന്റെ ഭാഗമായി ഫോര്‍ട്ടുകൊച്ചിയുടെ തെരുവുകള്‍ മുഴുവന്‍ വൈദ്യുതദീപങ്ങളാല്‍ അലങ്കരിച്ചു. ആഘോഷം അതിരു വിടാതിരിക്കാന്‍ പൊലിസ് പരിശോധന ശക്‌തമായിരുന്നു. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും കമാന്‍ഡോ വിങ്ങും പരിശോധനക്കിറങ്ങി. റയില്‍വെ സ്‌റ്റേഷന്‍, ബസ് സ്‌റ്റാന്‍ഡ്, പാര്‍ക്ക്, ഷോപ്പിങ് മാളുകള്‍ എന്നിവിടങ്ങളില്‍ പ്രത്യേക പരിശോധന നടത്തി. രാജ്യതലസ്‌ഥാനവും ഉത്സവത്തിമിര്‍പ്പോടെ പുതുവര്‍ഷത്തെ സ്വീകരിച്ചു.പക്ഷെ, കൊടുംതണുപ്പും കനത്ത സുരക്ഷാ വലയവും ഡല്‍ഹിയിലെ ആഘോഷങ്ങള്‍ക്കു മാറ്റു കുറച്ചു.
ന്യൂസിലന്‍ഡിലും ഓസ്‌ട്രേലിയയിലും പുതുവര്‍ഷത്തിനു വന്‍വരവേല്‍പ്പാണു നല്‍കിയത്. ഓക്‌ലന്‍ഡിലും, ഓസ്‌ട്രേലിയയിലെ സിഡ്‌നി അടക്കം വിവിധ പ്രദേശങ്ങളിലും പുതുവര്‍ഷാഘോഷങ്ങള്‍ നടന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുതുവര്‍ഷപ്പിറവിയുടെ ആഘോഷങ്ങള്‍ നടന്നു.
Discussion about this post