തിരുവനന്തപുരം: ടൈറ്റാനിയം അഴിമതിക്കേസില്‍ തുടരന്വേഷണം നടത്താന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവ്. ടൈറ്റാനിയം കമ്പനിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ അഴിമതിയില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി. കേസില്‍ നാലുമാസത്തിലൊരിക്കല്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. പുനരന്വേഷണ റിപ്പോര്‍ട്ട് നാലുമാസത്തിനകം സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ടൈറ്റാനിയത്തില്‍ മാലിന്യ നിര്‍മാര്‍ജന പ്ലാന്റ് സ്ഥാപിക്കുന്നതില്‍ അഴിമതി ആരോപണവുമായ 2003 ല്‍ ആണ് മുന്‍ ജീവനക്കാര്‍ കോടതിയെ സമീപിച്ചിരുന്നു. 2002 ല്‍ യുഡിഎഫ് ഭരണകാലയളവിലാണ് മലിനീകരണ പ്ലാന്റ് സ്ഥാപിക്കുന്നതിന് 108 കോടി രൂപയുടെ പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നല്‍കി ഉത്തരവിറക്കിയത്. ഈ പദ്ധതി അട്ടിമറിച്ച് മെക്കോണ്‍ എന്ന മറ്റൊരു കമ്പനിയെക്കൊണ്ട് പുതിയ നിര്‍ദേശമുണ്ടാക്കി 108 കോടിക്ക് പകരം 256 കോടി രൂപയുടെ പദ്ധതി കൊണ്ടുവരികയായിരുന്നു. ഇതില്‍ അഴിമതി നടന്നുവെന്നായിരുന്നു ആരോപണം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തുടങ്ങി 11 പേരെ പ്രതി ചേര്‍ത്തായിരുന്നു പരാതി.
Discussion about this post