Wednesday, August 26, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍, കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയാ വിഭാഗം ആരംഭിക്കും : മന്ത്രി ശിവകുമാര്‍

by Punnyabhumi Desk
Aug 30, 2014, 01:13 pm IST
in മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍, കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയാ വിഭാഗം ഈ വര്‍ഷം ഡിസംബറില്‍ ആരംഭിക്കുമെന്നും അവയവദാന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുമെന്നും മന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. വിവിധ ചികിത്സാ വിഭാഗങ്ങളെ ഏകോപിപ്പിച്ചുകൊണ്ടുള്ള മള്‍ട്ടി ഡിസിപ്ലിനറി ഐ.സി.യു തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും സ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഇരുപത്തിയൊമ്പതാമത് ദേശീയ നേത്രദാനപക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം തിരുവനന്തപുരം റീജിയണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒഫ്താല്‍മോളജിയില്‍, നിര്‍വ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. റീജിയണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒഫ്താല്‍മോളജിക്കുവേണ്ടി നിര്‍മ്മിക്കുന്ന സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക്, മിഷന്‍ 676 ല്‍ ഉള്‍പ്പെടുത്തി ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്ത്, സന്നദ്ധ നേത്രദാനത്തിലൂടെ, മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് നാലിരട്ടി കണ്ണുകള്‍ ലഭിച്ചത് ആശ്വാസകരമാണ്. നേത്രപടല അന്ധത ബാധിച്ച ഒട്ടേറെപ്പേര്‍ സമൂഹത്തില്‍ ഉള്ളതിനാല്‍ സന്നദ്ധ നേത്രദാനത്തിനായി കൂടുതല്‍പേര്‍ മുന്നോട്ടുവരണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

നേത്രദാന സമ്മതപത്രം നല്‍കിയവരുടെ മരണാനന്തരം നിര്‍ദ്ദിഷ്ട സമയത്തിനകം അവരുടെ കണ്ണുകള്‍ പ്രയോജനപ്പെടുത്തുന്നതിനുവേണ്ടി നേത്ര ബാങ്കിലെ മെഡിക്കല്‍ സംഘത്തെ വിവരമറിയിക്കുന്ന കാര്യം വീട്ടുകാരും മറ്റ് ബന്ധുമിത്രാദികളും വിസ്മരിക്കരുതെന്ന് സമ്മേളനത്തില്‍ അധ്യക്ഷതവഹിച്ച കെ. മുരളീധരന്‍ എംഎല്‍എ അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ, നാല് ദിവസംമുതല്‍ 90 വയസ്സുവരെ പ്രായമുള്ള ഇരുനൂറോളംപേരുടെ നേത്രങ്ങളാണ് തിരുവനന്തപുരം റീജിയണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒഫ്താല്‍മോളജിയില്‍ ലഭിച്ചതെന്ന്, ഡയറക്ടര്‍ ഡോ. സഹസ്രനാമം ചടങ്ങില്‍ അറിയിച്ചു. ഒന്നാം വയസ്സില്‍ മരണമടഞ്ഞ സ്വന്തം കുഞ്ഞിന്റെ കണ്ണുകള്‍ ദാനംചെയ്ത പുല്ലുവിള സ്വദേശി വിജി ടോമി ഉള്‍പ്പെടെ, നേത്രദാതാക്കളുടെ ബന്ധുക്കളും സ്വീകര്‍ത്താക്കളും അനുഭവം പങ്കുവച്ചു. ജില്ലാ അന്ധതാനിവാരണ സൊസൈറ്റിയുടെയും ആരോഗ്യകേരളത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സെപ്തംബര്‍ 8 വരെ തുടരുന്ന പക്ഷാചരണ പരിപാടിയില്‍ മരണാനന്തര നേത്രദാനത്തിന്റെ പ്രസക്തിയെക്കുറിച്ച് വ്യാപകമായ ബോധവത്ക്കരണം നല്‍കും.

ചടങ്ങില്‍ മേയര്‍ കെ. ചന്ദ്രിക മുഖ്യപ്രഭാഷണം നടത്തി. ആര്‍.ഐ.ഒ ഡയറക്ടര്‍ ഡോ. പി.എസ്. ഗിരിജാ ദേവി, സൂപ്രണ്ട് ഡോ. സഹസ്രനാമം, ഡി.എം.ഒ: ഡോ. കെ.എം. സിറാബുദ്ദീന്‍, ഡി.പി.എം: ഡോ. ബി. ഉണ്ണികൃഷ്ണന്‍, ഒഫ്താല്‍മോളജി ഡി.ഡി.എച്ച്.എസ് ഡോ. വി.വി. ഷെര്‍ളി, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. രാംദാസ് പിഷാരടി, ഒഫ്താല്‍മോളജി സര്‍ജന്‍ ഡോ. സി.വി. ശശികല, ജില്ലാ അന്ധതാ നിവാരണ സമിതി പ്രോഗ്രാം ഓഫീസര്‍ ഡോ. സൂസന്‍ മാത്യു എന്നിവര്‍ സംസാരിച്ചു.

Share
Tweet
Send

Related News

മറ്റുവാര്‍ത്തകള്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

പുതിയ വാർത്തകൾ

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies