തിരുവനന്തപുരം: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്നു കേരളത്തിലെത്തും. രാത്രി 8.30-ന് എയര്‍ ഇന്ത്യ വിമാനത്തില്‍ എത്തുന്ന അദ്ദേഹം തൈക്കാട് ഗസ്റ്റ് ഹൗസില്‍ രാത്രി താമസിക്കും.
നാളെ രാവിലെ 8.30-ന് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. 11-ന് സ്റ്റാച്യുവിലെ ഭാരതീയ വിചാര കേന്ദ്രം സംസ്കൃതി ഭവനില്‍ ബിജെപി സംസ്ഥാന കമ്മിറ്റിയുടെ സമാപന യോഗത്തില്‍ പ്രസംഗിക്കും. ഉച്ചകഴിഞ്ഞു 2.30-ന് തിരുവല്ലത്തു ബിജെപിയുടെ പഞ്ചായത്ത് ജനറല്‍ സെക്രട്ടറിമാര്‍ മുതല്‍ മുകളിലോട്ടുള്ള ഭാരവാഹികള്‍ പങ്കെടുക്കുന്ന യോഗത്തില്‍ പ്രസംഗിക്കും. വൈകുന്നേരം 6.30 ന് ഡല്‍ഹിക്കു മടങ്ങും.
ബിജെപി ദേശീയ അധ്യക്ഷനായി ചുമതലയേറ്റശേഷം ആദ്യമായിട്ടാണ് അമിത്ഷാ കേരളത്തിലെത്തുന്നത്. തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിലേക്ക് അണികളെ ഒരുക്കുകയാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം.
Discussion about this post