കൊച്ചി: ടൈറ്റാനിയം കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവയ്‌ക്കേണ്ട ആവശ്യമില്ലെന്നു ധനമന്ത്രി കെ.എം. മാണി. ഏതന്വേഷണവും നേരിടാന്‍ തയാറാണെന്നു മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. ഒരു പരാതിയുടെ അടിസ്ഥാനത്തില്‍ രാജിവയ്‌ക്കേണ്ട ആവശ്യമില്ല. ബാര്‍വിഷയത്തില്‍ യുഡിഎഫില്‍ ഒരു തര്‍ക്കവും ഇല്ലെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.












