തിരുവനന്തപുരം: പ്ളസ്ടു കേസിലെ ഹൈക്കോടതി വിധി പഠിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്. പ്ളസ്ടു അഴിമതിക്കേസില്‍ സര്‍ക്കാര്‍ നല്കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളിയതിനെ സംബന്ധിച്ചു പ്രതികരിക്കുകയായിരുന്നു മന്ത്രി. കോടതിവിധി തിരിച്ചടിയായി കരുതുന്നില്ല. സര്‍ക്കാരിനെ കോടതി തിരുത്തുന്നത് ആദ്യമായല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ അധ്യക്ഷതയിലുള്ള ആറംഗ വിദഗ്ധ സമിതി ശിപാര്‍ശ ചെയ്ത സ്‌കൂളുകള്‍ക്കു മാത്രം പ്ളസ്ടു അനുവദിച്ചാല്‍ മതിയെന്ന സിംഗിള്‍ ബെഞ്ച് വിധിക്കെതിരേയാണ് സര്‍ക്കാര്‍ ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചത്. സിംഗിള്‍ ബഞ്ചിന്റെ വിധി പ്രഥമദൃഷ്ട്യാതന്നെ ശരിയാണെന്ന് ഡിവിഷന്‍ ബഞ്ച് പറഞ്ഞു. ഹയര്‍സെക്കന്‍ഡറി ഡയറക്ടറുടെ ശിപാര്‍ശ മറികടന്ന് പ്ളസ്ടു അനുവദിച്ച സര്‍ക്കാര്‍ നടപടി ശരിയല്ലെന്നു ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.
Discussion about this post