Wednesday, August 26, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

54 ലക്ഷം പേര്‍ക്കു കൂടി ഒരു രൂപ അരി ലഭിക്കും

by Punnyabhumi Desk
Sep 12, 2014, 02:42 pm IST
in മറ്റുവാര്‍ത്തകള്‍

bag-of-riceതിരുവനന്തപുരം: 2013ലെ ദേശീയ ഭക്ഷ്യസുരക്ഷാനിയമം കേരളത്തില്‍ നടപ്പാക്കേണ്ട സമയപരിധി ഒക്‌ടോബര്‍ 10ന് തീരുന്ന സാഹചര്യത്തില്‍ ഇതു നടപ്പാക്കുന്നതിനുള്ള വിവിധ തീരുമാനങ്ങള്‍ മന്ത്രിസഭായോഗം കൈക്കൊണ്ടു. നിലവിലുള്ള എഎവൈ വിഭാഗങ്ങള്‍, ബിപിഎല്‍ കാര്‍ഡുള്ള കുടുംബങ്ങള്‍, ബിപിഎല്‍ കാര്‍ഡില്ലെങ്കിലും ബിപിഎല്‍ പട്ടികയിലുളള കുടുംബങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തി മുന്‍ഗണനാ പട്ടിക തയാറാക്കി പുതിയ താത്ക്കാലിക റേഷന്‍ കാര്‍ഡുകള്‍ അനുവദിക്കുന്നതാണ്. ഇതുപ്രകാരം ഏകദേശം 54 ലക്ഷം പേര്‍ കൂടി മുന്‍ഗണനാ പട്ടികയില്‍ വരും.

നിലവില്‍ 27.57 ലക്ഷം എഎവൈ, 73.08 ലക്ഷം ബിപിഎല്‍ വിഭാഗങ്ങളാണുള്ളത്. ലിസ്റ്റ് വിപുലീകരിക്കുമ്പോള്‍ 154.8 ലക്ഷം പേര്‍ മുന്‍ഗണനാ പട്ടികയില്‍ വരും. സംസ്ഥാനത്ത് ഇപ്പോള്‍ ബിപിഎല്‍ വിഭാഗക്കാര്‍ക്ക് നല്കിവരുന്ന സബ്‌സിഡി നിരക്ക് എല്ലാ മുന്‍ഗണനാ വിഭാഗക്കാര്‍ക്കും അനുവദിക്കും. ബിപിഎല്‍ അരി ഒരു രൂപയ്ക്കും ഗോതമ്പ് രണ്ട് രൂപയ്ക്കുമാണ് നല്കുന്നത്. ഇത് 54 ലക്ഷം പേര്‍ക്കു കൂടി ലഭിക്കും. മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടാത്ത എപിഎല്‍ (എസ്.എസ്- സംസ്ഥാന സബ്‌സിഡി) വിഭാഗക്കാര്‍ക്ക് നിലവിലുള്ള സബ്‌സിഡി നിരക്കില്‍ ഭക്ഷ്യധാന്യം വിതരണം ചെയ്യും. എപിഎല്‍ (എസ്.എസ്) വിഭാഗത്തില്‍ 42 ലക്ഷം കാര്‍ഡുകളാണുള്ളത്. ഇവര്‍ക്ക് രണ്ടു രൂപ നിരക്കിലാണ് അരിയും ഗോതമ്പും നല്കുന്നത്. മുന്‍ഗണനാ വിഭാഗത്തിലും എപിഎല്‍ (എസ്.എസ്) വിഭാഗത്തിലും ഇല്ലാത്ത മുഴുവന്‍ എപിഎല്‍ കാര്‍ഡ് ഉടമകള്‍ക്കും (179 ലക്ഷം) നിലവിലുള്ള നിരക്കില്‍ ഭക്ഷ്യധാന്യം നല്കുന്നത് തുടരും. ഇവര്‍ക്ക് 8.90 രൂപയ്ക്ക് അരിയും 6.70 രൂപയ്ക്ക് ഗോതമ്പുമാണു നല്കുന്നത്. 

Share
Tweet
Send

Related News

മറ്റുവാര്‍ത്തകള്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

പുതിയ വാർത്തകൾ

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies