കൊച്ചി: സോളാര്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരേ ജുഡീഷ്യല്‍ കമ്മീഷന്‍. അന്വേഷണവുമായി സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന് ജസ്റ്റീസ് ശിവരാജന്‍ കമ്മീഷന്‍ ആരോപിച്ചു.കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെ സര്‍ക്കാര്‍ ലാഘവത്തോടെയാണ് കാണുന്നത്. അന്വേഷണ പരിധിയില്‍പെടുത്തേണ്ട കാര്യങ്ങളെക്കുറിച്ച് സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. എന്നാല്‍ രണ്ടുതവണ സാവകാശം നല്കിയിട്ടും സര്‍ക്കാര്‍ മറുപടി നല്കിയില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.
ഒക്‌ടോബര്‍ 14 വരെയാണ് സര്‍ക്കാരിന് സമയം നല്കിയിരിക്കുന്നത്.കമ്മീഷന്റെ കാലാവധി അടുത്ത മാസം അവസാനിക്കുന്ന സാഹചര്യത്തില്‍ ഇനിയും സമയം നീട്ടിനല്കാനാവില്ലെന്നും കമ്മീഷന്‍ പറഞ്ഞു.
Discussion about this post