തിരുവനന്തപുരം: 2013 -ലെ ജെ.സി. ഡാനിയേല്‍ പുരസ്‌കാരം എം.ടി. വാസുദേവന്‍ നായര്‍ക്ക്. മലയാള സിനിമയ്ക്കു നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് എം.ടിക്ക് പുരസ്‌കാരം സമ്മാനിക്കുന്നതെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മലയാള ചലചിത്രരംഗത്ത് എഴുത്തുകാരനായും സംവിധായകനായും എം.ടി. നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാര നിര്‍ണയ സമിതി അദ്ദേഹത്തെ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തതെന്ന് മന്ത്രി പറഞ്ഞു. ഒക്‌ടോബര്‍ 17നു തിരുവനന്തപുരം കനകക്കുന്നു കൊട്ടാരത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അവാര്‍ഡ് സമ്മാനിക്കും.












