തിരുവനന്തപുരം: വര്‍ധിപ്പിച്ച വെള്ളക്കരം കുറയ്ക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. ഇതോടെ 15,000 ലിറ്റര്‍ വരെയുള്ള വെള്ളത്തിന്റെ കരം കൂടില്ല. എട്ട് ലക്ഷത്തോളം പേര്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും. ആഡംബര വസതികള്‍ക്കും ആഡംബര കാറുകള്‍ക്കും അധിക നികുതി ഏര്‍പ്പെടുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
20 ലക്ഷം രൂപയ്ക്ക് മേല്‍ വിലവരുന്ന കാറുകള്‍ക്കായിരിക്കും അധികനികുതി ഏര്‍പ്പെടുത്തുക. 3000 ചതുരശ്ര അടിക്ക് മേലെ വിസ്തീര്‍ണമുള്ള വീടുകള്‍ക്കും 2000 ചതുരശ്ര അടിക്ക് മുകളില്‍ വിസ്തീര്‍ണമുള്ള ഫ് ലാറ്റുകള്‍ക്കും അധികനികുതി ചുമത്തും. സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി ദിനം അഞ്ചാക്കുന്ന ശുപാര്‍ശ മന്ത്രിസഭായോഗം അംഗീകരിച്ചില്ല. ഓട്ടോ-ടാക്‌സി ചാര്‍ജ്ജ് വര്‍ദ്ധനവ് സംബന്ധിച്ച കാര്യത്തിലും തീരുമാനമായില്ല.
Discussion about this post