കോഴിക്കോട്: കെ.എസ്.ആര്.ടി.സി. ബാംഗ്ലൂരിലേക്ക് സര്‍വീസ് നടത്തുന്ന പത്ത് മള്‍ട്ടി ആക്സില്‍ വോള്‍വോ ബസുകളെക്കുറിച്ചുള്ള വിവരങ്ങള്‍ മൊബൈല്‍ ഫോണിലൂടെ അറിയുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുന്നു. ബസ്സിലെ കണ്ടക്ടറുടെ കൈവശമായിരിക്കും ഫോണ്‍ സൂക്ഷിക്കുക. മൊബൈല്‍ നമ്പറില്‍ വിളിച്ച് യാത്രക്കാര്‍ക്ക് ബസ് എവിടെയെത്തി, സീറ്റ് ഒഴിവുണ്ടോ, ബസ് സ്റ്റോപ്പില്‍ എത്ര നേരം നിര്‍ത്തിയിടും തുടങ്ങിയ വിവരങ്ങള്‍ അന്വേഷിച്ചറിയാം.
തിരുവനന്തപുരം ഡിപ്പോയ്ക്ക് കീഴില്‍ അഞ്ച് ബസ്സും കോട്ടയം, എറണാകുളം ഡിപ്പോകള്‍ക്ക് കീഴില്‍ രണ്ട് വീതം ബസ്സുകളും കോഴിക്കോട് ഒരു ബാംഗ്ലൂര്‍ വോള്‍വോ ബസ്സുമാണ് ഉള്ളത്. ഫോണ്‍ നമ്പര്‍ ചുവടെ:
തിരുവനന്തപുരം: ആര്.എസ്.781 9495099917, ആര്.എസ്.783 9495099918, ആര്.എസ്.786 9495099919, ആര്.എസ്.789 9495099920, ആര്.എസ്.790 9405099921. എറണാകുളം: ആര്.എസ്.782 9495099925, ആര്.എസ്.784 9495099926. കോട്ടയം: ആര്.എസ്.787 9495099923, ആര്.എസ്.788 9495099924.കോഴിക്കോട്: ആര്.എസ്.785 9495099927
Discussion about this post