ചെന്നൈ: പി.എസ്.എല്‍.വി സി-26ന്റെ വിക്ഷേപണം ഒക്ടോബര്‍ 10-ന് പുലര്‍ച്ചെ 1.56 -നാണ് വിക്ഷേപണം നടക്കും ഇതിനുള്ള ഒരുക്കങ്ങള്‍ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തില്‍ തുടങ്ങിയെന്ന് ഐ.എസ്.ആര്‍.ഒ. വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യന്‍ റീജ്യണല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം (ഐ. ആര്‍.എന്‍.എസ്. എസ്. ) പരമ്പരയിലെ ഏഴ് ഉപഗ്രഹങ്ങളില്‍ മൂന്നാമത്തേതായ 1 സി എന്ന 1425.4 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹവുമായാണ് പി. എസ്.എല്‍.വി. സി-26 കുതിച്ചുയരുക.
ഭൗമ, വ്യോമ, സമുദ്രയാത്രകളില്‍ ദിശ നിര്‍ണയിക്കുന്നതില്‍ പരമപ്രധാനപങ്കു വഹിക്കാന്‍ കഴിയുന്ന ഉപഗ്രഹമാണിത്. ആദ്യ ഉപഗ്രഹമായ 1-എ കഴിഞ്ഞവര്‍ഷം ജൂലായിലും രണ്ടാമത്തെ 1-ബി ഇക്കഴിഞ്ഞ ഏപ്രിലിലും പി.എസ്.എല്‍.വി. ഭ്രമണ പഥത്തിലെത്തിച്ചിരുന്നു.
Discussion about this post