തലയോലപ്പറമ്പ്: 10കോടി രൂപയില്‍താഴെ നിര്‍മ്മാണച്ചെലവ് വരുന്ന പാലങ്ങളെ ടോള്‍പിരിവില്‍ നിന്ന് ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതുമൂലം സാധാരണക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്ന് എറണാകുളം, കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന ചെറുകരപാലത്തിന്റെ ഉദ്ഘാടനവേളയില്‍ അദ്ദേഹം പറഞ്ഞു.
നിലവിലുള്ള നിയമപ്രകാരം അഞ്ചുകോടിരൂപയില്‍ താഴെയുള്ള പാലങ്ങളെമാത്രമാണ് ടോളില്‍ നിന്ന് ഒഴിവാക്കിയിരുന്നത്.












