പയ്യന്നൂര്‍: പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍വച്ചു പ്രസവം മൊബൈല്‍ ഫോണില്‍ പകര്‍ത്തി വാട്‌സ് ആപ്പിലൂടെ പ്രചിരിപ്പിച്ച സംഭവത്തില്‍ മൂന്നു ഡോക്ടര്‍മാരും പോലീസില്‍ കീഴടങ്ങി. പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരായ മധുസൂദനന്‍, സുനില്‍ സകുമാര്‍, മനോജ് കുമാര്‍ എന്നിവരാണ് ഇന്നു പയ്യന്നൂര്‍ പോലീസ് മുമ്പാകെ കീഴടങ്ങിയത്. ഇവരെ സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചോദ്യം ചെയ്തുവരികയാണ്.
സംഭവം വിവാദമായതിനു പിന്നാലെ മൂന്നു ഡോക്ടര്‍മാരും ഒളിവിലായിരുന്നു. ഇതേത്തുടര്‍ന്നു ഡോക്ടര്‍മാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ജാമ്യാപേക്ഷ കീഴ്‌ക്കോടതിയില്‍ സമര്‍പ്പിച്ചാല്‍ മതിയെന്ന നിലപാടിലായിരുന്നു ഹൈക്കോടതി. സ്ത്രീത്വത്തെ അവഹേളിച്ചതിനും ചിത്രങ്ങള്‍ വാട്‌സ് ആപ്പിലൂടെയും സാമൂഹ്യമാധ്യമങ്ങളിലൂടെയും പ്രചരിപ്പിച്ചതിനുമാണു ഡോക്ടര്‍മാര്‍ക്കെതിരേ കേസ്.
ജില്ലാ മെഡിക്കല്‍ സൂപ്രണ്ട് ഡോ. കെ.ജെ. റീനയുടെ നേതൃത്വത്തിലുള്ള സംഘം പയ്യന്നൂര്‍ ഗവ. താലൂക്ക് ആശുപത്രിയില്‍ തെളിവെടുപ്പ് നടത്തി തയാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മൂന്നു ഡോക്ടര്‍മാരേയും അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.
Discussion about this post