* അയ്യപ്പന്മാര്‍ക്ക് ദര്‍ശനം നടത്തുന്നതിനായി പ്രത്യേക ക്യൂ ഒരുക്കും
ഗുരുവായൂര്‍: ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്കു മാത്രമായുണ്ടായിരുന്ന പ്രത്യേക ക്യൂ പുറത്തേക്കു മാറ്റും. തിങ്കളാഴ്ച ചേര്‍ന്ന ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. നിലവിലുണ്ടായിരുന്ന സ്ത്രീകളുടെ ക്യൂവില്‍കൂടി ഇനി മുതല്‍ മുതിര്‍ന്ന പൗരന്മാരെയും ചോറൂണ്‍ വഴിപാടുകാരെയുമാവും ക്ഷേത്രത്തിനുള്ളിലേക്ക് കടത്തിവിടുക. പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരെയും മറ്റും അയ്യപ്പക്ഷേത്രം വഴി അകത്തേക്കു കടത്തിവിടും. ക്ഷേത്രത്തില്‍ മാലമോഷണം പതിവായ സാഹചര്യംകൂടി കണക്കിലെടുത്താണ് സ്ത്രീകളുടെ വരി പുറത്തേക്കാക്കാന്‍ തീരുമാനിച്ചത്. ഭക്തര്‍ക്ക് ദര്‍ശനത്തിന്റെ കാര്യത്തില്‍ പരാതികളൊഴിവാക്കാന്‍ പരമാവധി നടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍ അറിയിച്ചു. ശബരിമല തീര്‍ത്ഥാടനകാലത്ത് അയ്യപ്പന്മാര്‍ക്ക് ദര്‍ശനം നടത്തുന്നതിനായി മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിനു സമീപത്തുകൂടി പ്രത്യേക ക്യൂ ഒരുക്കും. ക്ഷേത്രത്തിനകത്തെ തിരക്ക് കുറയ്ക്കാനാനായി വഴിപാട് ടിക്കറ്റ് കൗണ്ടര്‍ ക്ഷേത്രത്തിനു പുറത്ത് വൈജയന്തി കെട്ടിടത്തിലേക്ക് മാറ്റുന്ന കാര്യവും യോഗം ചര്‍ച്ച ചെയ്തു.
Discussion about this post