പത്തനംതിട്ട: ഈ വര്‍ഷത്തെ ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തിന് റവന്യു ദുരന്ത നിവാരണ വിഭാഗം സുസജ്ജമാണെന്ന് മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ശബരിമല ക്രൈസിസ് മാനേജ്മെന്റ് അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡല കാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ പമ്പ, നിലക്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍ തുടങ്ങും. അടിയന്തിര ഘട്ടങ്ങള്‍ ഉണ്ടായാല്‍ ഈ കണ്‍ട്രോള്‍ റൂമൂകള്‍ക്ക് ജില്ലാ ഭരണകേന്ദ്രവുമായി ബന്ധപ്പെടുന്നതിനായി വി.എച്ച്.എഫ് റേഡിയോ വയര്‍ലെസ് നെറ്റ്വര്‍ക്ക്, ഹോട്ട്ലൈന്‍ തുടങ്ങിയ സമാന്തര ആശയ വിനിമയ സംവിധാനങ്ങള്‍ ഒരുക്കും. എല്ലാ വകുപ്പിലെയും നോഡല്‍ ഓഫീസര്‍മാരുടെ നമ്പരും മറ്റു വിവരങ്ങളും കണ്‍ട്രോള്‍ റൂമുകളില്‍ ശേഖരിക്കും. ഇത് ദുരന്ത പ്രതികരണ പ്രവര്‍ത്തങ്ങള്‍ക്ക് വേഗം കൈവരിക്കുവാന്‍ സഹായിക്കും. തിക്കും തിരക്കും മൂലമുണ്ടാകുന്ന അപകടങ്ങള്‍ക്കായി സ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യര്‍ തയാറാക്കാന്‍ ഐ.എല്‍.ഡി.എമ്മിനെ ചുമതലപ്പെടുത്തി. ഭക്തര്‍ കൈയില്‍ കരുതാനിടയുള്ള പടക്കങ്ങള്‍, മണ്ണെണ്ണ, എല്‍.പി.ജി പോലുള്ള ഇന്ധങ്ങള്‍ തുടങ്ങിയവയില്‍ നിന്നുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി ഫയര്‍ ആന്‍ഡ് റസ്ക്യൂ വകുപ്പ് സേഫ്റ്റി ഓഡിറ്റ് നടത്തും. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ പോലീസ് വകുപ്പിന്റെ കൈവശമുള്ള നൂറോളം അസ്ക എമര്‍ജന്‍സി ലാമ്പുകള്‍ കേടുപാടുകള്‍ തീര്‍ത്ത് പ്രവര്‍ത്തനക്ഷമമെന്ന് ഉറപ്പുവരുത്തും. മകരജ്യോതി കാണാന്‍ ഭക്തര്‍ തിങ്ങിക്കൂടുവാന്‍ ഇടയുള്ള മലമ്പ്രദേശങ്ങള്‍ മുന്നേതന്നെ കണ്ടെത്തി അവിടങ്ങളില്‍ സുരക്ഷാ വേലികള്‍ നിര്‍മിക്കും. എല്ലാ ഇടത്താവളങ്ങളിലും വിരിവയ്ക്കുവാുള്ള പ്രദേശങ്ങളിലും ശബരിമലയില്‍ അവലംബിക്കുന്ന സുരക്ഷാ മാര്‍ഗിര്‍ദേശങ്ങളെ സംബന്ധിച്ച് ആറ് ഭാഷകളില്‍ എഴുതിയ ബോര്‍ഡുകള്‍ സ്ഥാപിക്കും. മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി, ഇംഗ്ളീഷ് ഭാഷകളിലാണ് ബോര്‍ഡുകള്‍ സ്ഥാപിക്കുക. ഇതിനാവശ്യമായ നിര്‍ദേശങ്ങള്‍ തയാറാക്കി ജില്ലാ ഭരണകൂടത്തിന് കൈമാറാന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റര്‍ മാനേജ്മെന്റിനെ ചുമതലപ്പെടുത്തി.
പമ്പ മുതല്‍ സന്നിധാനം വരെയുള്ള വഴികളും, പരമ്പരാഗത പാതകളിലും പ്രധാന മകരവിളക്ക് വ്യൂ പോയിന്റുകളിലും സ്ഥിതിഗതികള്‍ വിശകലനം ചെയ്യുന്നതിനായാണ് യാത്ര. ശബരിമലയിലെ ദുരന്ത നിവാരണ പ്രവര്‍ത്തങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഏമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ നിലക്കലില്‍ സ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ദേവസ്വം ബോര്‍ഡുമായി ചേര്‍ന്ന് ഇതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി.
Discussion about this post