തിരുവനന്തപുരം: പ്ളസ്ടു വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് മാറ്റുന്നു. കേസിലെ ഹൈക്കോടതി വിധി ചോദ്യംചെയ്ത് സുപ്രീം കോടതിയില്‍ ഹര്‍ജി നല്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കേസില്‍ സുപ്രീം കോടതിയെ സമീപിക്കേണ്ടതില്ലെന്നായിരുന്നു സര്‍ക്കാര്‍ നേരത്തെ നിലപാട് സ്വീകരിച്ചിരുന്നത്. വിദ്യാഭ്യാസ മേഖലയിലെ ആവശ്യങ്ങള്‍ പരിഗണിച്ചാണ് ബാച്ചുകള്‍ അനുവദിച്ചത്. വസ്തുതകള്‍ പരിഗണിക്കാതെയാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്കുന്നത്.












