തിരുവനന്തപുരം: ടാഗേര്‍ തിയേറ്ററിന്റെ പണികള്‍ ഈ സാമ്പത്തിക വര്‍ഷം തന്നെ പൂര്‍ത്തീകരിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ അദ്ദേഹത്തിന്റെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ബന്ധപ്പെട്ടവര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. പ്രശ്‌നങ്ങള്‍ എവിടെയെന്ന് കണ്ടെത്തി ഉടനടി പരിഹരിക്കാനുളള നടപടികള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
തിയേറ്റര്‍ നവീകരണത്തിനായുളള പദ്ധതിക്കായി ആകെ നീക്കിവച്ചിരിക്കന്നത് 23.07 കോടി രൂപയാണ്. ഇതില്‍ 12.96 കോടി രൂപ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കൊടുത്തു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ പദ്ധതി നീണ്ടു പോകുന്നത് അനുവദിക്കാനാവില്ലെന്ന് പി.ആര്‍.ഡി. മന്ത്രി കെ.സി.ജോസഫ് പറഞ്ഞു. 2015 മാര്‍ച്ച് 31 ന് മുമ്പ് പണികള്‍ പൂര്‍ണമായും പൂര്‍ത്തീകരിക്കണം. അധിക ജോലികള്‍ സംബന്ധിച്ച മൂന്നു ദിവസത്തിനുള്ളില്‍ വിശദമായ രൂപരേഖ സര്‍ക്കാരിന് സമര്‍പ്പിക്കണം. പണികള്‍ സംബന്ധിച്ച് സമയക്രമം കെ.ടി.ഡി.എഫ്.സി. തയ്യാറാക്കണം. ഇത് സര്‍ക്കാരിന് സമര്‍പ്പിക്കണമെന്നും മന്ത്രി കെ.സി.ജോസഫ് നിര്‍ദ്ദേശിച്ചു. യോഗത്തില്‍ സാംസ്‌കാരിക പി.ആര്‍.ഡി. വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, ഡയറക്ടര്‍ മിനി ആന്റണി, ധന, കെ.ടി.ഡി.എഫ്.സി. ഉദ്യോഗസ്ഥര്‍, കോണ്‍ട്രാക്ടര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Discussion about this post