തിരുവനന്തപുരം: മയക്കുമരുന്നിന്റെ അത്യാധുനികരീതിയിലുളള വില്‍പ്പന തടയുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മദ്യത്തിനും മയക്കുമരുന്നിനും എതിരെ ജനമൈത്രി പോലീസ് എന്ന വിഷയത്തെ അധികരിച്ച് തിരുവനന്തപുരത്ത് ജനമൈത്രി പോലീസ് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
മദ്യ മയക്കുമരുന്ന് മാഫിയകള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ ജനമൈത്രി പോലീസിനെ വിന്യസിക്കും. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെപോലും മദ്യത്തിനും മയക്കുമരുന്നിനും അടിമകളാക്കുന്ന ആപല്‍ക്കരമായ പ്രവണതയെ പോലീസും സര്‍ക്കാരും ശക്തമായി നേരിടും. മദ്യഉപഭോഗം തടയുന്നതിനായി ബോധവല്‍ക്കരണത്തിന് പ്രാധാന്യം നല്‍കി. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് വകുപ്പ് സംഘടിപ്പിച്ചിട്ടുളളതെന്നും മന്ത്രി പറഞ്ഞു. ഇന്റര്‍നെറ്റിലൂടെയും ഫെയ്‌സ് ബുക്കിലൂടെയും മദ്യപാനത്തെയും മയക്കുമരുന്ന് ഉപഭോഗത്തെയും പ്രോത്സാഹിപ്പിക്കുന്ന പ്രവണത ആപത്ക്കരമാണെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി ബാലസുബ്രഹ്മണ്യം അധ്യക്ഷത വഹിച്ചു. ജനമൈത്രി സുരക്ഷ പദ്ധതി നോഡല്‍ ഓഫീസര്‍ ബി.സന്ധ്യ, കേരള സര്‍വ്വകലാശാല മുന്‍ പ്രൊ വൈസ് ചാന്‍സലര്‍ ജെ.പ്രഭാഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Discussion about this post