തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രിയിലെ സേവനങ്ങള്‍ക്കുള്‍പ്പെടെ വരുത്തിയ നിരക്കുവര്‍ദ്ധിപ്പിക്കാനുളള തീരുമാനം പിന്‍വലിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ കാന്‍സര്‍ സൗജന്യ ചികിത്സാ പദ്ധതിയായ സുകൃതം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യവേ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് നിരക്കു വര്‍ദ്ധിപ്പിക്കാനുളള തീരുമാനം പിന്‍വലിക്കുന്നതായി അറിയിച്ചത്. വിവിധ വിഭാഗങ്ങളില്‍ നിന്ന് ഇതു സംബന്ധിച്ചുയര്‍ന്ന അഭിപ്രായം പരിഗണിച്ചാണ് തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.












